ഉപ്പള: കാസർകോട് തലപ്പാടി തൂമിനാടിൽ ബേക്കറിയിൽ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതി മരിച്ചു. തൂമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജന്റെ ഭാര്യ ഡി. ജയ ഷീല (24) ആണ് മരിച്ചത്.
ശനിയാഴ്ച ഒരു മണിയോടെയാണ് അപകടം. കർണ്ണാടക വിട്ടലയിലെ മാലിങ്ക-സുനന്ദ ദമ്പതികളുടെ മകളാണ്. ഒരു വർഷം മുമ്പാണ് വിവാഹം കഴിഞ്ഞ് തൂമിനാടിൽ എത്തിയത്. ശനിയാഴ്ച ജയ ഷീലയുടെ ജന്മദിനമായിരുന്നു.