ഇരുപത്തഞ്ചുകാരിയുടെ മൃതദേഹം ധാബയിലെ ഫ്രീസറിൽ; ഉടമ അറസ്റ്റിൽ

Advertisement

ന്യൂഡൽഹി: ഇരുപത്ത‍‍‍ഞ്ചുകാരിയുടെ മൃതദേഹം ധാബയിലെ ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. തെക്കുകിഴക്കൻ ഡൽഹിയിലെ നജഫ്ഗഡിലാണു സംഭവം. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണു പൊലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ധാബയുടെ ഉടമയായ സഹിൽ ഗെലോട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

ഡൽഹിയിലെ ഉത്തം നഗർ സ്വദേശിനിയാണു കൊല്ലപ്പെട്ടതെന്നാണു പൊലീസ് നൽകുന്ന വിവരം. സഹിൽ ഗെലോട്ടും ഈ യുവതിയും ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ ഗെലോട്ട് മറ്റൊരു വിവാഹത്തിനു തയാറെടുക്കുന്ന വിവരമറിഞ്ഞ് യുവതി ബഹളമുണ്ടാക്കി. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചത്. തുടർന്ന് ഇയാൾ മൃതദേഹം ധാബയിലെ ഫ്രീസറിൽ സൂക്ഷിക്കുകയായിരുന്നു.

Advertisement