അംബാനിയും മകനും സോമനാഥ് മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി, കാണിക്കയിട്ടത് എന്താണെന്ന് അറിയാമോ

Advertisement

ഗാന്ധിനഗര്‍ : മഹാശിവരാത്രി ദിനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും മകനും ഗുജറാത്തിലെ സോമനാഥ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

ദര്‍ശനത്തിന് പിന്നാലെ സോമനാഥ് ക്ഷേത്ര ട്രസ്റ്റിന് അംബാനി 1.51 കോടി രൂപ സംഭാവനയായി നല്‍കി. ഇരുവരും ക്ഷേത്ര ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വിശേഷ അവസരങ്ങളില്‍ കുടുംബസമേതം ക്ഷേത്ര ദര്‍ശനം നടത്തുന്ന അംബാനി വന്‍ തുക സംഭാവനയായി നല്‍കുന്നത് പതിവാണ്. കഴിഞ്ഞ സെപ്തംബറില്‍ ആന്ധ്രാപ്രദേശിലെ തിരുമലയിലെ പ്രശസ്തമായ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ വേളയിലും അംബാനി 1.5 കോടി രൂപ സംഭാവനയായി നല്‍കിയിരുന്നു.

Advertisement