ഇടതു കൈയില്‍ മുടി കൂട്ടിപ്പിടിച്ച പെണ്‍കുട്ടി ,വലതു കൈയില്‍ കത്തി തിരക്കേറിയ നഗരത്തിലൂടെ യുവാവായ അക്രമിയുടെ തേര്‍വാഴ്ച

Advertisement

റായ്പൂര്‍: ഇടതു കൈയില്‍ മുടി കൂട്ടിപ്പിടിച്ച പെണ്‍കുട്ടി ,വലതു കൈയില്‍ കത്തി തിരക്കേറിയ നഗരത്തിലൂടെ യുവാവായ അക്രമിയുടെ തേര്‍വാഴ്ചയുടെ വിഡിയോ നടുക്കിയത് ആയിരങ്ങളെ. വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് റായ്പൂരില്‍ പതിനാറുകാരിയെ 47കാരന്‍ കത്തിക്കൊണ്ട് കഴുത്തില്‍ കുത്തിയ ശേഷം നടുറോഡിലൂടെ വലിച്ചിഴച്ച രംഗമാണ് സമൂഹമാധ്യമത്തില്‍ ഒച്ചപ്പാടായത്..

സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് ഓംകാര്‍ തിവാരി എന്നയാള്‍ കത്തിക്കൊണ്ട് കുത്തിയ ശേഷം ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി നഗരത്തിലെ ഗുധിയാരി പ്രദേശത്തുള്ള ഓംകാര്‍ തിവാരിയുടെ പലചരക്ക് കടയിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. കൗമാരക്കാരിയെ ഇയാള്‍ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയും പെണ്‍കുട്ടി വിസമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കടയിലെ ജോലി ഉപേക്ഷിച്ചുവെന്നും പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സാമ്ബത്തിക തര്‍ക്കവും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്

Advertisement