ഇത് താന്‍ടാ പൊലീസ്, പൊലീസിനെ ആക്രമിച്ച അക്രമിയെ സിനിമാ സ്റ്റൈലിൽ വെടിവച്ചുവീഴ്ത്തിവനിതാ എസ്ഐ

Advertisement

ചെന്നൈ: പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച അക്രമിയെ സിനിമാ സ്റ്റൈലിൽ വെടിവച്ചുവീഴ്ത്തി പിടികൂടി വനിത എസ്ഐ.

സ്ഥിരം കുറ്റവാളിയായ ബന്തു സൂര്യയെന്ന ആൾക്കാണ് വെടിയേറ്റത്. ഇയാൾ വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന്റെ തലയിൽ ഇരുമ്ബുകമ്ബികൊണ്ട് അടിച്ചു രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചെന്നൈയിലെ കൊന്നൂർ ഹൈവേയിൽ വെച്ചാണ് സംഭവം.

ബന്തു സൂര്യയും സംഘവും മദ്യപിച്ച് ഹെൽമെറ്റ് ഇല്ലാതെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അയ്നാവരം എസ്ഐ ശങ്കർ ഇവരെ തടഞ്ഞു. എന്നാൽ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ ഇയാളെ പൊലീസ് പിന്തുടർന്നു. പിടിക്കുമെന്നായപ്പോൾ എസ്ഐയുടെ തലയ്ക്ക് ഇരുമ്പുകമ്പികൊണ്ട് അടിച്ച് രക്ഷപ്പെട്ടു.

പ്രതികളെ പിടിക്കാൻ അയ്‌നാവരം അസിസ്റ്റന്റ് എസ്ഐ മീനയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. വാഹന നമ്ബർ പിന്തുടർന്നുള്ള പരിശോധനയിൽ പ്രതികളെ പൊലീസ് പിടികൂടി. എന്നാൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്നതിനിടെ ഇയാൾ വീണ്ടും രക്ഷപ്പെട്ട് ഓടി അടുത്തുള്ള കടയിൽ നിന്നും കത്തിയെടുത്തു, പിടിക്കാനെത്തിയ രണ്ട് പൊലീസുകാരെ ഇയാൾ വെട്ടി വീഴ്ത്തി. ഇതോടെ യാണ് സിനിമാ സ്‌റ്റൈൽ പ്രത്യാക്രമണം നടത്തി എസ്ഐ മീന പ്രതിക്ക് നേരെ വെടിയുതിർത്തത്. കാൽമുട്ടിന് പരിക്കേറ്റ ഇയാളെയും ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പൊലീസുകാരെയും കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement