വ്യായാമത്തിനിടെ 24കാരനായ പൊലീസ് കോൺസ്റ്റബിൾ കുഴഞ്ഞുവീണു മരിച്ചു

Advertisement

ഹൈദരാബാദ്: ജിമ്മിൽ വ്യായാമത്തിനിടെ പൊലീസ് കോൺസ്റ്റബിൾ കുഴഞ്ഞുവീണു മരിച്ചു. ഹൈദരാബാദ് ആസിഫ് നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വിശാൽ (24) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ജിമ്മിൽ വിശാൽ പുഷ്-അപ്പ് ചെയ്യുന്നതാണ് വിഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ഇതു പൂർത്തിയാക്കിയശേഷം ജിമ്മിന്റെ മറ്റൊരു ഭാഗത്തേയ്ക്കു വിശാൽ നീങ്ങുന്നു. ഇതിനിടെ വിശാൽ ചുമയ്ക്കുന്നതും വിഡിയോയിൽ കാണാം.

ഇതു കാര്യമാക്കാതെ മറ്റൊരു മെഷീനിൽ വിശാൽ വ്യായാമം തുടർന്നു. എന്നാൽ ചുമ രൂക്ഷമായതോടെ വിശാൽ നിലത്തിരിക്കുകയും അൽപസമയത്തിനുശേഷം കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ജിമ്മിലുള്ള മറ്റുള്ളവർ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല