മുൻ വിശ്വ സുന്ദരിയും ബോളിവുഡ് അഭിനേത്രിയുമായ സുഷ്മിതാ സെന്നിന് ഹൃദയാഘാതം

Advertisement

മുൻ വിശ്വ സുന്ദരിയും ബോളിവുഡ് അഭിനേത്രിയുമായ സുഷ്മിതാ സെന്നിന് ഹൃദയാഘാതം. രണ്ട് ദിവസം മുമ്പ് തനിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് നടി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ആൻജിയോപ്ലാസ്റ്റി ചെയ്തതിന് പിന്നാലെ സ്റ്റെന്റ് സ്ഥാപിച്ചുവെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും നടി അറിയിച്ചു.

താരം അഭിനയിച്ച പുതിയ വെബ് സീരീസിന്റെ റിലീസിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഹൃദയാഘാത വിവരം പുറത്തുവന്നിരിക്കുന്നത്. നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ഊർജ്ജസ്വലതയോടെയും കാത്തുസൂക്ഷിക്കൂവെന്നും നടി പ്രേക്ഷകരോട് പറഞ്ഞു.

47-കാരിയായ സുഷ്മിത തന്റെ പിതാവ് സുബൈർ സെന്നിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. തനിക്ക് വലിയൊരു ഹൃദയമുണ്ടെന്ന് കാർഡിയോളജിസ്റ്റ് പറഞ്ഞുവെന്നും ഇപ്പോൾ ഇതെല്ലാം വെളിപ്പെടുത്തിയത് താൻ ആരോഗ്യത്തോടെ ഇരിക്കുന്ന വിവരം ആരാധകരെ അറിയിക്കാനാണെന്നും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.