15 വയസുകാരി യൂ ട്യൂബിൽ നോക്കി പ്രസവിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി പെട്ടിയിൽ സൂക്ഷിച്ചു

Advertisement

മുംബൈ: പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ആണ് സംഭവം.

അമ്മയും വീട്ടുകാരും അറിയാതിരിക്കാനാണ് പെൺകുട്ടി യൂ ട്യൂബ് വീഡിയോയിൽ നോക്കി പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയത്. 15 വയസ്സുള്ള പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവാണ് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. രമേഷ് താക്കൂർ എന്നയാളാണ് പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.

അമ്മയടക്കമുള്ള ബന്ധുക്കളിൽനിന്ന് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം മറച്ചുവെച്ചു. വീട്ടിൽ പ്രസവിക്കുന്നത് സംബന്ധിച്ച് പെൺകുട്ടി യൂ ട്യൂബിൽ നോക്കി കാര്യങ്ങൾ മനസിലാക്കിയ ശേഷമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മാർച്ച് രണ്ടിന് പെൺകുട്ടി വീട്ടിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. നവജാതശിശുവിനെ ഉടൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം വീട്ടിലെ പെട്ടിക്കുള്ളിൽ ഒളിപ്പിച്ചതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ സംഭവം അറിഞ്ഞപ്പോൾ അവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.