റോഡരികിൽ നിൽക്കുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന പൊലീസുകാരൻ; ഞെട്ടിച്ച് ദൃശ്യം

Advertisement

ഭോപാൽ: സംരക്ഷകർ തന്നെ വേട്ടക്കാരായി മാറുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് മധ്യപ്രദേശിൽനിന്ന് പുറത്തു വരുന്നത്. രാത്രി സമയത്ത് റോഡിൽ നിൽക്കുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന പൊലീസുകാരന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ബൈക്കിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് റോഡരികിൽ നിന്നിരുന്ന യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത്.

പൊലീസുകാരൻ യുവതിയെ പിടിച്ച് വലിക്കുകയും മോശമായ രീതിയിൽ സ്പർശിക്കുന്നതും വിഡിയോയിൽ കാണാം. മധ്യപ്രദേശിലെ ഹൗൻമാൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. അയാളുടെ പിടിയിൽനിന്ന് മോചനം നേടാൻ പെൺകുട്ടി ശ്രമിക്കുന്നുമുണ്ട്.

ഏറെ പരിശ്രമത്തിനു ശേഷം അവൾ സ്വയം രക്ഷപ്പെട്ടെങ്കിലും യൂണിഫോം ധരിച്ചയാൾ ബൈക്കിൽ അവളെ പിന്തുടരുന്നതും ദൃശ്യങ്ങളിൽ കാണാം. ഭയന്നു വിറച്ച പെൺകുട്ടി പിന്നീട് റോഡിന്റെ മറുവശത്തേക്ക് ഓടുന്നുണ്ട്. സംഭവം സമൂഹമാധ്യമത്തിൽ രോഷത്തിന് ഇടയാക്കിയതോടെ കുറ്റാരോപിതനായ പൊലീസുകാരനെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യം ഉയർന്നു.

https://twitter.com/i/status/1633453008041148418