രാത്രി പാര്‍ക്കുചെയ്തിരുന്ന സര്‍ക്കാര്‍ ബസിന് തീപിടിച്ച് അകത്ത് കിടന്നുറങ്ങിയ കണ്ടക്ടര്‍ വെന്തുമരിച്ചു

Advertisement

ബംഗളൂരു: രാത്രി പാര്‍ക്കുചെയ്തിരുന്ന സര്‍ക്കാര്‍ ബസിന് തീപിടിച്ച് അകത്ത് കിടന്നുറങ്ങിയ കണ്ടക്ടര്‍ വെന്തുമരിച്ചു. ബി.എം.ടി.സി ബസാണ് കത്തിയത്.

ബാഗല്‍കോട്ട് സ്വദേശിയായ കണ്ടക്ടര്‍ മുത്തയ്യ സ്വാമി (43) ആണ് മരിച്ചത്.

ബംഗളൂരുവിലെ ലിംഗധീരനഹള്ളിയിലെ ഡി ഗ്രൂപ് സ്റ്റാന്‍ഡില്‍ രാത്രി നിര്‍ത്തിയിട്ടതായിരുന്നു ബസ്. വെള്ളിയാഴ്ച പുലര്‍ച്ച 4.30ഓടെയാണ് സംഭവം. ഈ സമയം ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന കണ്ടക്ടര്‍ മുത്തയ്യ സ്വാമിക്ക് 80 ശതമാനം പൊള്ളലേറ്റു. ഡ്രൈവര്‍ പ്രകാശ് (39) ആണ് ബസിന് തീപിടിച്ചത് ആദ്യം കണ്ടത്. പൊലീസും അഗ്‌നിശമനസേനയും ഉടന്‍ എത്തി തീ അണച്ചു.

സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തതെന്ന്‌ഡ്രൈവര്‍ പറഞ്ഞു. താന്‍ റൂമിലേക്കു പോയെങ്കിലും കണ്ടക്ടര്‍ ബസിനുള്ളില്‍തന്നെ കിടക്കുകയായിരുന്നുവെന്നും പ്രകാശ് പറഞ്ഞു.