ആന സ്വയം കുളിക്കാറുണ്ട് പക്ഷേ അത് ഒരു ബാത് റൂം സ്റ്റൈലില്‍ ഒരു ഹോസ് പൈപ്പ് ഉപയോഗിച്ചായാല്‍ എന്താ രസം അല്ലേ, ഇവിടെ ഒരു ആനയുടെ കുളി വൈറലായിരിക്കയാണ്. ഒഡീഷ കേഡര്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് കൗതുക കരമായ ആന നീരാട്ട് ട്വിറ്ററില്‍ പങ്കു വച്ചത്.
ഭസ്മലേപനമുള്ളതിനാല് നാട്ടാനയാണെന്നും ക്ഷേത്ര ആനയാണെന്നും ഊഹിക്കാം. ഒരു ഹോസ് പൈപ്പ് ഉപയോഗിച്ച് ദേഹമാസകലം വെളളം ഒഴിച്ച് ഭംഗിയായി കുളിക്കുകയും ഇടയ്ക്ക് പൈപ്പ് വായില്‍ വച്ച് വായ കുലുക്കുഴിയുകയും ചെയ്യുന്ന ആനയെ അനുമോദിച്ച് നിരവധി പേരാണ് എത്തുന്നത്.
വന്യതയെ തടങ്കലില്‍ വയ്ക്കുന്നതിനോട് തനിക്ക് അഭിപ്രായമില്ലെങ്കിലും ആ ആനയുടെ ബുദ്ധിശക്തിയെ താന്‍ പിന്താങ്ങുന്നുവെന്ന് സുശാന്ത പറയുന്നു.