ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഇന്ത്യ- ഓസ്ട്രേലിയ പോരാട്ടം

Advertisement

അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഇന്ത്യ- ഓസ്ട്രേലിയ പോരാട്ടം. പോയിന്റ് നിലയില്‍ ഇന്ത്യക്ക് ഭീഷണിയായി നിന്ന ശ്രീലങ്ക ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്. ജൂണ്‍ ഏഴ് മുതല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ നേരത്തെ കലാശപ്പോരിന് സ്ഥാനം ഉറപ്പാക്കിയിരുന്നു. രണ്ടാം സ്ഥാനത്ത് ഇന്ത്യയായിരുന്നു.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം പോരില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. അതോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്ക ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളും വിജയിച്ചാല്‍ ഇന്ത്യയുടെ സാധ്യതകള്‍ക്ക് ഭീഷണിയാകുമെന്ന നില വന്നു. എന്നാല്‍ ആദ്യ ടെസ്റ്റില്‍ അവര്‍ പരാജയപ്പെട്ടതോടെ ഇന്ത്യ ഫൈനലിലേക്ക് സ്ഥാനം ഉറപ്പിച്ചു.