ഇന്ത്യയിൽ മൂന്ന് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 436 സായുധ സേനാംഗങ്ങൾ

Advertisement

ന്യുഡൽഹി: രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 436 സായുധ സേനാംഗങ്ങൾ ആത്മഹത്യ ചെയ്‌തെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു. കേന്ദ്ര സായുധ പൊലീസ് സേനകളായ സി.ആർ.പി.എഫ്, ബി.എസ്.എഫ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ആത്മഹത്യ ചെയ്തത്.

സായുധ പൊലീസ് സേനകളായ സി.ആർ.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, എൻ.എസ്.ജി, ആസാം റൈഫിൾസ് എന്നീ വിഭാഗങ്ങളിലെ ആത്മഹത്യ തടയുന്നതിനും ആവശ്യമായ മെഡിക്കൽ നിർദേശങ്ങൾ നൽകുന്നതിനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സംഘം റിപ്പോർട്ട് തയാറാക്കി വരികയാണെന്നും നിത്യാനന്ദ റായ് വ്യക്തമാക്കി.

135 പേർ 2022ലും 157 പേർ 2021ലും 144 പേർ 2020ലും ആത്മഹത്യാ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു