കൊതുകുതിരിയിലെ വിഷപ്പുക; ആറു പേര്‍ മരിച്ചു

Advertisement

ഡല്‍ഹി: ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് പ്രവിശ്യയില്‍ ഒരു കുടംബത്തിലെ ആറു പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഉറങ്ങുന്നതിന് മുമ്പ് ഇവര്‍ കൊതുകില്‍ നിന്നും രക്ഷ നേടാനായി കൊതുകുതിരി കത്തിച്ചു വെച്ചിരുന്നു. ഈ കൊതുകുതിരിയില്‍ നിന്നുണ്ടായ കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ചതാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.