വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 90 രൂപയാണ് കുറച്ചത്. ഇതോടെ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 2034 രൂപ 50 പൈസ ആയി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. മാര്‍ച്ച് ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില 350 രൂപ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വില കുറച്ചിരിക്കുന്നത്.