ഹോംതിയേറ്ററിന്‍റെ മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു

Advertisement

റായ്പൂർ: ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിൽ ഹോംതിയേറ്ററിന്‍റെ മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിച്ച് നവ വരനും സഹോദരനും മരിച്ചു. നാലു പേർക്കു പരിക്കേറ്റതായും പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് സംഭവം. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.

സ്ഫോടനത്തിന്‍റെ ആഘാതത്തിൽ റൂമിന്‍റെ ചുവരും മേൽക്കൂരയും തകർന്നു. ഛത്തീസ്ഗഡ് – മധ്യപ്രദേശ് അതിർത്തി പ്രദേശമായ ഇവിടെ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന പ്രദേശമാണ്.

മരിച്ച മഹേന്ദ്ര മെറാവി(22) ഈ മാസം ഒന്നിനാണ് വിവാഹിതനായത്. തിങ്കളാഴ് ഇവർ വിവാഹ സമ്മാനങ്ങളുടെ പൊതി അഴിച്ചുനോക്കിയിരുന്നുവെന്നും മെറാവി ഹോം തിയേറ്റർ ഓണാക്കി ഒരു ഇലക്ട്രിക് ബോർഡുമായി ബന്ധിപ്പിക്കുന്നതിനിടെ അത് വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പരിക്കേറ്റവരിൽ ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞും ഉൾപ്പെടും.