സിക്കിമിൽ ഹിമപാതം: 6 വിനോദസഞ്ചാരികൾ മരിച്ചു; 22 പേരെ രക്ഷപ്പെടുത്തി

Advertisement

ഗുവാഹത്തി: സിക്കിമിലെ നാഥുല മലനിരകൾക്ക് സമീപം മഞ്ഞിടിച്ചിലിൽ ആറ് പേർ മരിച്ചു. നിരവധിപ്പേർ മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും വിവരം. ഇന്ത്യ–ചൈന അതിർത്തിൽ ഉച്ചതിരിഞ്ഞ് 12.20നാണ് ഹിമപാതമുണ്ടായത്.

സമുദ്രനിരപ്പിൽനിന്ന് 4,310 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലാണ് മഞ്ഞിടിച്ചിൽ ഉണ്ടായത്. 22 പേരെ ഇതിനകം രക്ഷിച്ചു. സിക്കിം പൊലീസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.