ആ​തി​ഖ് അ​ഹ​മ്മ​ദിന്റെ മകൻ അസദിനെ യു.പി പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു

Advertisement

ലഖ്നൗ: മു​ൻ എം.​പി​യും ക്രി​മി​ന​ൽ കേ​സ് പ്ര​തി​യു​മാ​യ ആ​തി​ഖ് അ​ഹ​മ്മ​ദിന്റെ മകൻ അസദിനെയും തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഗുലാം എന്നയാളെയും ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌.ടി.എഫ്) ഝാൻസിയിൽ ഏറ്റുമുട്ടലിൽ വധിച്ചു. ഡെപ്യൂട്ടി എസ്.പിമാരായ നവേന്ദു, വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

ഉ​മേ​ഷ് പാ​ൽ വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു.​പി പൊ​ലീ​സ് സം​ഘം ആ​തി​ഖ് അ​ഹ​മ്മ​ദി​നെ ഗുജറാത്തി​ലെ സ​ബ​ർ​മ​തി ജ​യി​ലി​ൽ​നി​ന്ന് പ്രയാഗ്‌രാജിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയിൽ ഹാജരാക്കാൻ ഇന്ന് കൊണ്ടുവന്നിരുന്നു. അതിനിടെയാണ് മകനെ പൊലീസ് കൊലപ്പെടുത്തിയത്.

മരിച്ചവരിൽ നിന്ന് അത്യാധുനിക വിദേശ നിർമ്മിത ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. താനും ​കുടുംബാംഗങ്ങളും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ആതിഖ് അഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹരജി പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി ഹൈക്കോടതിയെ സമീപിക്കാനാണ് നിർദേശിച്ചത്.

ഗുജറാത്തിലെ സബർമതി ജയിലിൽ നിന്ന് തന്നെ യു.പിയിലെ ജയിലിലേക്ക് മാറ്റുന്നത് വധിക്കാനാണെന്നും അതിനാൽ ജയിൽ മാറ്റം തടയണമെന്നും തനിക്ക് സംരക്ഷണം നൽകണമെന്നുമായിരുന്നു ആതിഖിന്റെ ആവശ്യം. ‘എ​ന്റെ കു​ടും​ബം ന​ശി​ച്ചു. മാ​ധ്യ​മ​ങ്ങ​ൾ ഉള്ളതിനാൽ ഞാ​ൻ സു​ര​ക്ഷി​ത​നാ​ണ്. ജ​യി​ലി​ൽ ജാ​മ​റു​ക​ൾ സ്ഥാ​പി​ച്ച​തി​നാ​ൽ ഞാ​ൻ ആ​രെ​യും ഫോ​ണി​ൽ വി​ളി​ച്ചി​ട്ടി​ല്ല. ഒ​രു ഗൂ​ഢാ​ലോ​ച​ന​യും ന​ട​ത്തി​യി​ട്ടി​ല്ല, ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്’ 60 കാ​ര​നാ​യ മു​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് എം.​എ​ൽ.​എ​യും ലോ​ക്‌​സ​ഭാം​ഗ​വു​മാ​യ ആ​തി​ഖ് അ​ഹ​മ്മ​ദ് ഇന്നലെ പ​റ​ഞ്ഞു.

ബി.​എ​സ്.​പി എം.​എ​ൽ.​എ രാ​ജു പാ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​സാ​ക്ഷി ഉ​മേ​ഷ് പാ​ലി​ന്റെ വ​ധം ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ആ​തി​ഖ് അ​ഹ​മ്മ​ദ്. 2005ലാ​ണ് ബി.​എ​സ്.​പി എം.​എ​ൽ.​എ രാ​ജു പാ​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഉ​മേ​ഷ് പാ​ൽ ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി 24ന് ​പ്ര​യാ​ഗ്‌​രാ​ജി​ലെ വ​സ​തി​ക്ക് പു​റ​ത്ത് വെ​ടി​യേ​റ്റ് മ​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​മേ​ഷ് പാ​ലി​ന്റെ ഭാ​ര്യ ജ​യ​പാ​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​തി​ഖ് അ​ഹ​മ്മ​ദ് അ​ട​ക്കം 16 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. 2006ൽ ​ഉ​മേ​ഷ് പാ​ലി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ മാ​ർ​ച്ച് 28ന് ​അ​ഹ​മ്മ​ദി​നെ​യും മ​റ്റ് ര​ണ്ട് പേ​രെ​യും കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചു.

Advertisement