ഉത്തര്‍പ്രദേശില്‍ യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു കൊന്നു

Advertisement

ഉത്തര്‍പ്രദേശില്‍ യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു കൊന്നു. ഷഹജാന്‍പുരിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ശിവം ജോഹിര്‍ എന്ന 32കാരനാണ് കൊല്ലപ്പെട്ടത്. ജോലി ചെയ്തിരുന്ന ട്രാന്‍സ്പോര്‍ട്ട് സ്ഥാപനത്തിന്റെ മുതലാളിയുടെ നിര്‍ദേശപ്രകാരമാണ് ഇദ്ദേഹത്തെ കെട്ടിയിട്ട് അടിച്ചുകൊന്നത്. സംഭവത്തില്‍ ഏഴുപേര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ശിവം ജോഹിറിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.