വാതില്‍ കട്ടിള നീക്കിയപ്പോള്‍ പുറത്തുവന്നത് 39 പാമ്പുകള്‍, ഒന്നൊന്നായി പുറത്തുവരുന്ന പാമ്പുകളെ കണ്ട് വീട്ടുകാര്‍ നടുങ്ങി

Advertisement

ഗോണ്ടിയ . വാതില്‍ കട്ടിള നീക്കിയപ്പോള്‍ പുറത്തുവന്നത് 39 പാമ്ബുകള്‍. ഒന്നൊന്നായി പുറത്തുവരുന്ന പാമ്പുകളെ കണ്ട് വീട്ടുകാര്‍ നടുങ്ങി. ചിതലിന്റെ ശല്യം അതിരൂക്ഷമായപ്പോഴാണ് വാതില്‍ കട്ടിള മാറ്റിവെയ്ക്കാമെന്ന തീരുമാനത്തില്‍ ഉടമസ്ഥന്‍ സീതാറാം ശര്‍മ്മ എത്തിയത്.

എന്നാല്‍ കട്ടിള നീക്കിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. 39 പാമ്ബുകള്‍ ആണ് വാതില്‍ കട്ടിളക്കുള്ളില്‍ നിന്ന് കിട്ടിയത്. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലെ വീട്ടിലാണ് ഇത്രയധികം പാമ്ബുകളെ ഒന്നിച്ച് കണ്ടെത്തിയത്. രണ്ട് പാമ്ബുപിടിത്തക്കാര്‍ ചേര്‍ന്ന് നാലുമണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിലാണ് പാമ്ബുകളെ മുഴുവന്‍ പിടികൂടാനായത്.

പിടി കൂടിയ പാമ്ബുകളെ അടുത്ത കാട്ടിലേക്ക് തുറന്നു വിട്ടു. ഇരുപത് വര്‍ഷം മുമ്ബാണ് ഈ വീട് പണിതത്. വാതില്‍ച്ചട്ടയാകെ ചിതലുകള്‍ നശിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ടിലായിരുന്നു സിതാറാം. വീട് വൃത്തിയാക്കുന്നതിനിടയില്‍ വീട്ടിലെ സഹായിയാണ് ചെറിയ പാമ്ബിനെ കണ്ടത്. തുടര്‍ന്ന് പാമ്ബുപിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ ഈ പാമ്ബുകളൊന്നും വിഷമുള്ളവയല്ല എന്ന് പാമ്ബുപിടുത്തക്കാരനായ ബണ്ടി ശര്‍മ വ്യക്തമാക്