പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു

Advertisement

ഛണ്ഡിഗഢ്: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലി ദൾ നേതാവുമായ പ്രകാശ് സിങ് ബാദൽ അന്തരിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് 95കാരനായ ബാദലിനെ മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഐ.സി.യുവിൽ ചികിത്സയിലിരിക്കെയാണ് മരണം.

പാർട്ടി പ്രസിഡന്റും മകനുമായ സുഖ്ബീർ സിങ് ബാദലാണ് മരണവിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അദ്ദേഹം കർശന നിരീക്ഷണത്തിൽ തുടരുന്നുവെന്നാണ് അറിയിച്ചത്.

അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ജൂണിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Advertisement