ഇന്ത്യന്‍ ബോക്സര്‍ ഇതിഹാസം കൗര്‍ സിങ് അന്തരിച്ചു

Advertisement

ഇതിഹാസ ഇന്ത്യന്‍ ബോക്സര്‍ കൗര്‍ സിങ് (74) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന ഏറെ നാളായി ചികിത്സയിലായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യക്കായി ആറ് സ്വര്‍ണം നേടിയ താരമാണ് കൗര്‍ സിങ്. 1982ലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമടക്കമാണ് നേട്ടം. ഏഷ്യന്‍ ഗെയിംസില്‍ ഹെവിവെയ്റ്റ് ബോക്സിങിലാണ് കൗര്‍ സിങിന്റെ സുവര്‍ണ നേട്ടം. 1984ലെ ലോസ് ആഞ്ജലസ് ഒളിംപിക്സില്‍ അദ്ദേഹം ഇന്ത്യക്കായി മത്സരിച്ചു.
അര്‍ജുന അവാര്‍ഡ്, 1983-ല്‍ പത്മശ്രീ പുരസ്‌കാരം, 1988ല്‍ വിശിഷ്ട സേവ മെഡല്‍ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1980-ല്‍ ഡല്‍ഹിയില്‍ വച്ച് വിഖ്യാത ബോക്സിങ് താരം മുമ്മദ് അലിക്കെതിരെ അദ്ദേഹം പ്രദര്‍ശനം മത്സരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നാല് ഇതിഹാസ സ്പോര്‍ട്സ് താരങ്ങളുടെ ജീവചരിത്രം പഞ്ചാബ് സ്‌കൂള്‍ ടെക്സ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതില്‍ ഒരു താരം കൗര്‍ സിങാണ്. 9, 10 ക്ലാസുകളില്‍ കൗര്‍ സിങിന്റെ കായിക ജീവിതം പഠന വിഷയമാണ്.

Advertisement