കളിക്കുന്നത് ആനയോടാണെന്ന് ഓര്‍ക്കേണ്ടേ,ആനയെ കളിപ്പിക്കുന്ന യുവതിക്ക് പറ്റിയത്, വൈറല്‍ വിഡിയോ

Advertisement

വന്യമൃഗമെന്ന പരിഗണനയാണ് ആനയോട് കളിക്കുമ്പോള്‍ മുഖ്യം. എന്നാല്‍ പലരും ആ ചിന്തയില്ലാതെയാണ് ആനയെ സമീപിക്കുന്നത്. ഒരു പാട് ആനയാക്രമണ കേസുകളിലും ഈ മര്യാദയില്ലായ്മയാണ് വില്ലനാകുന്നത്. ആനയെ പഴം കൊടുത്ത് കബളിപ്പിക്കാന്‍ ശ്രമിക്കുന്ന യുവതിയുടേയും യുവതിയെ എടുത്തെറിയുന്ന ആനയുടേയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

പഴം കൊടുക്കാനെന്ന വ്യാജേനെ ആനയെ കബളിപ്പിക്കുന്ന യുവതിയെ തിരിച്ചാക്രമിക്കുന്നത് വീഡിയോ ആണ് സുശാന്ത നന്ദ ഐഎഫ്എസ് പങ്കുവെച്ചത്.

ആനയെ മെരുക്കിയാലും കബളിപ്പിക്കാന്‍ കഴിയില്ല. ഏറ്റവും ബുദ്ധിമാനായ മൃഗങ്ങളില്‍ ഒന്നാണിതെന്ന തലക്കെട്ടോടെയാണ് സുശാന്ത നന്ദ 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. യുവതിക്ക് എന്തുസംഭവിച്ചുവെന്ന് സുശാന്തപറയുന്നുമില്ല.