സിംഹത്തോടു സാദൃശ്യമുള്ള പശുക്കിടാവ്

Advertisement

ഭോപ്പാൽ: മധ്യപ്രദേശിൽ സിംഹത്തോടു സാദൃശ്യമുള്ള പശുക്കിടാവു ജനിച്ചു. റെയ്‌സൻ ജില്ലയിൽ കർഷകനായ നാഥുലാലിന്റെ വീട്ടിലാണ് അപൂർവ സംഭവം. വിചിത്ര സംഭവം നേരിട്ടു കാണാൻ പ്രദേശവാസികളുടെ പ്രവാഹമായിരുന്നു കർഷകന്റെ വീട്ടിലേക്ക്. ഒറ്റനോട്ടത്തിൽ സിംഹക്കുട്ടി എന്ന് തോന്നിപ്പിക്കുന്ന പശുക്കിടാവാണ് ജനിച്ചത്.

പശുവിന്റെ ഗർഭപാത്രത്തിലെ തകരാർ മൂലമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് മൃഗ ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. പ്രസവിച്ച ഉടനെ ആരോഗ്യമുള്ള കിടാവായി തോന്നിയെങ്കിലും അരമണിക്കൂറിനകം പശുക്കിടാവ് ചത്തുപോയി.ഗർഭധാരണത്തിലെ അസ്വാഭാവികത മൂലം മരണം സംഭവിച്ചതാകാമെന്ന് മൃഗ ഡോക്ടർ എൻ കെ തിവാരിവിശദീകരിച്ചു.