അഹമ്മദാബാദ്: ജനപ്രതിനിധികൾ പരിധികള്‍ക്കുള്ളില്‍ നിന്ന് വേണം പ്രസ്താവനകള്‍ നടത്താന്‍ എന്ന് ഗുജറാത്ത് ഹൈക്കോടതി. അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണികവേയാണ് കോടതി നിരീക്ഷണം.
രാഹുല്‍ ഗാന്ധി നല്‍കിയ ഹർജി കോടതി മെയ് 2ന് വീണ്ടും പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയാണ് രാഹുലിനു വേണ്ടി ഹാജരായത് .രാഹുലിനെതിരായ കുറ്റം ഗുരതര സ്വഭാവമുള്ളതല്ലാത്തതിനാല്‍ വിചാരണക്കോടതി വിധി സ്റ്റേ ചെയ്യുന്നതിന് തടസ്സമില്ലെന്ന് അഭിഷേക് സിങ്‌വി കോടതിയിൽ ചൂണ്ടികാട്ടി.രാഹുല്‍ ഗാന്ധിയുടെ ഹർജി നിയമപരമായ നിലനില്‍ക്കില്ലെന്ന് പരാതിക്കാരന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരനോട് കോടതി ആവശ്യപ്പെട്ടു .
ചൊവ്വാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാണ് നിർദേശം. ഹർജിയിൽ ചൊവ്വാഴ്ച തന്നെ വാദം പൂര്‍ത്തിയാക്കുമെന്നും കോടതി വ്യക്തമാക്കി.