ഡൽഹി സർക്കാരിനെതിരെ നീക്കവുമായി വീണ്ടും ലഫ്റ്റനെന്റ് ഗവർണർ വി കെ സക്സേന

Advertisement

ന്യൂഡൽഹി: ഡൽഹി സർക്കാരിനെതിരെ നീക്കവുമായി വീണ്ടും ലഫ്റ്റനെന്റ് ഗവർണർ വി കെ സക്സേന.മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീട് മോഡി പിടിപ്പിക്കാൻ കോടികൾ ചെലവഴിച്ചു എന്ന ആരോപണത്തിൽ ലഫ്റ്റനന്റ് ​ഗവർണർ റിപ്പോർട്ട് തേടി. ചീഫ് സെക്രട്ടറിയിൽ നിന്നാണ് റിപ്പോർട്ട് തേടിയത്.

ലഭ്യമായ എല്ലാ രേഖകളും പരിശോധിച്ച് , വസ്തുത റിപ്പോർട്ട് നൽകാൻ ആണ്‌ വി കെ സക്സേന ആവശ്യപ്പെട്ടത്.15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആണ്‌ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശം.മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആണ്‌ ഇടപെടൽ.ഔദ്യോഗിക വസതി മോടി പിടിപ്പിക്കാൻ അരവിന്ദ് കേജ്രിവാൾ 45 കോടി ചെലവഴിച്ചു എന്നാണ് റിപ്പോർട്ട്.