ഒരു പിതാവ് തൻറെ മരുമകളെ വിവാഹം ചെയ്ത ശേഷം അമ്പലത്തിൽ നിന്നും പുറത്ത് വരുമ്പോൾ ഒന്ന് രണ്ട് യുവാക്കൾ ചേർന്ന് ഇരുവരെയും ചോദ്യം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായി. @Itz_Kainat__ എന്ന ട്വിറ്റർ ഐഡിയിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം രണ്ട് ലക്ഷത്തിലേറെ പേർ വീഡിയോ കണ്ടു കഴിഞ്ഞു.
വിവാഹം കഴിഞ്ഞ് അമ്പലത്തിൽ നിന്നും ഇരുവരും ഇറങ്ങിവരുമ്പോഴാണ് കാമറയുമായി യുവാക്കൾ ഇരുവരുടെയും അടുത്തെത്തുന്നത്. തുടർന്ന് യുവാക്കൾ ഇരുവരെയും ചോദ്യം ചെയ്യുന്നു. അമ്മായിയപ്പനെ വിവാഹം ചെയ്യാൻ നിങ്ങൾ സമ്മതിച്ചോയെന്ന് യുവാക്കൾ യുവതിയോട് ചോദിക്കുമ്പോൾ അത് സ്വന്തം ഇഷ്ടപ്രകാരമാണെന്നായിരുന്നു യുവതിയുടെ മറുപടി. എന്തിനായിരുന്നു ഇത്രയും പ്രായം ചെന്നയാളെ വിവാഹം കഴിക്കാൻ സമ്മതിച്ചതെന്ന് തുടർന്ന് ചോദിക്കുമ്പോൾ തന്നെ നോക്കാൻ മറ്റാരുമില്ലെന്നും അതിനാലാണ് അദ്ദേഹവുമായി വിവാഹത്തിന് സമ്മതിച്ചതെന്നും അവർ മറുപടി പറയുന്നു.
നിങ്ങൾ നിങ്ങളുടെ ഭാവിയെ കുറിച്ച് ആലോചിച്ചിരുന്നോ എന്ന് ചോദിക്കുമ്പോൾ യുവതി തന്നെ നോക്കാൻ മറ്റാരുമില്ലെന്ന് ആവർത്തിക്കുന്നു. നിങ്ങളുടെ വയസെത്രയാണ്? എന്ന ചോദ്യത്തിന് 25 വയസെന്ന് അവർ മറുപടി പറയുന്നു. തുടർന്ന് അമ്മായിയപ്പനോട് വയസ് ചോദിക്കുമ്പോൾ അദ്ദേഹം 45 വയസ് എന്നാണ് പറയുന്നത്. ഉത്തരേന്ത്യയിൽ നിന്നും മകൻറെ മരണ ശേഷം അച്ഛൻ മരുമകളെ വിവാഹം ചെയ്തതായുള്ള വാർത്തകൾ നേരത്തെയും പുറത്ത് വന്നിരുന്നു.
‘മകൻ മരിച്ചപ്പോൾ അമ്മായിയപ്പൻ മരുമകളെ വിവാഹം കഴിച്ചു., തന്തോന്നികള്‍ എപ്പോഴും തലക്കെട്ടുകള്‍ തുടരുന്നു!!’ എന്ന കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഈ ചെറിയ ട്വിറ്റര്‍ വീഡിയോയുടെ വിശദമായ വീഡിയോ യൂറ്റ്യൂബിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വീഡിയോ അവസാനം കാണാതെ പോകരുതെന്ന നിര്‍ദ്ദേശത്തോടെ ആറ് മിനിറ്റും 30 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ യൂട്യൂബിലും പങ്കുവയ്ക്കപ്പെട്ടത്. ഡിഫൻസീവ് മോഡ് എന്ന പേരിലാണ് ഈ വീഡിയോ യൂറ്റ്യൂബില്‍ പങ്കുവച്ചത്. എന്നാല്‍ അവര്‍ക്ക് ഇരുവര്‍ക്കും പ്രശ്നമില്ലെങ്കില്‍ പിന്നെന്താണ് നിങ്ങളുടെ പ്രശ്നം എന്ന തരത്തിലായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കുറിപ്പുകളില്‍ മിക്കതും. ചിലര്‍ ഇത് വ്യാജ വീഡിയോയാണെന്നും വീഡിയോ പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.