വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷമായിട്ടും ഗർഭിണി ആയില്ല, യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന് പരാതി

Advertisement

ലഖ്നൗ.വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷമായിട്ടും ഗർഭിണി ആകാത്ത യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്‍കി കൊലപ്പെടുത്തിയതായി പരാതി.

ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവമെന്ന് പൊലീസ്. സാലി ബീഗം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.തനിക്ക് വീട്ടുകാര്‍ വിഷം നല്‍കിയെന്ന് സഹോദരി തന്നോട് പറഞ്ഞതായി സഹോദരന്റെ മൊഴിലഭിച്ചു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിനും മറ്റ് നാല് പേര്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്.

Advertisement