ഊട്ടി. റോഡരികിൽ നിൽക്കുന്ന കാട്ടുകൊമ്പനെ കണ്ടപ്പോൾ വാഹനം നിർത്തി അടുത്തേക്ക്ചെന്ന് കൈകൂപ്പി നിൽക്കുന്ന വിനോദസഞ്ചാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മറ്റ് വാഹനങ്ങളിലുള്ളവര്‍ ഇയാളെ വിളിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആനതന്നെ അന്തംവിട്ടുപോയി ഇയാളുടെ പ്രകടനം കണ്ടെന്ന് തോന്നും. ഒരു മരത്തിനു പിന്നില്‍ മുഖമൊളിക്കുന്ന കൊമ്പന്‍ പിന്നെ വേലി തകര്‍ത്ത് ഒന്നു രണ്ടു ചുവട് മുന്നോക്കം വരുന്നുണ്ട്. അക്ഷോഭ്യനായി ആനയെ നമസ്കരിക്കുന്ന ഇയാള്‍ ഇടക്ക് ആന/്ക്ക് പിന്തിരിഞ്ഞുപോലും നില്‍ക്കുന്നുണ്ട്.ആനിലയില്‍ വാഹനങ്ങള്‍ നിയന്ത്രിച്ച് കടത്തി വിടുന്നു.
തമിഴ്നാട് ധര്‍മപുരിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. വിഡിയോക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വിഡിയോയില്‍ യുവാവ് കാട്ടാനയ്ക്കടുത്തേക്ക് നടന്നടുക്കുന്നത് കാണാം. പിന്നീട് കൈകൾ കൂപ്പി നമസ്കരിച്ചും കൈ ഉയര്‍ത്തിയുമെല്ലാം ഇയാൾ റോഡരികിൽ കാട്ടാനയുടെ മുന്നിൽ അഭ്യാസപ്രകടനങ്ങൾ നടത്തി.
ഭാഗ്യവശാൽ ആനക്ക് പ്രകോപനം ഉണ്ടായില്ല.
ഇത്തരം കുറ്റകൃത്യമായ നടപടികൾ വിനോദസഞ്ചാരികളുടെ ഭാഗത്തുനിന്നുണ്ടായാൽ കനത്ത പിഴ ചുമത്തുമെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.