വിവാഹച്ചടങ്ങിൽ ഭാര്യയോടൊപ്പം നൃത്തം ചെയ്തു; സഹോദരങ്ങളെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

Advertisement

കബീർധാം: വിവാഹച്ചടങ്ങിൽ ഭാര്യക്കൊപ്പം നൃത്തം ചെയ്ത സഹോദരങ്ങളെ കൊലപ്പെടുത്തി യുവാവ്. ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലാണ് ദാരുണ സംഭവം. ​ഗുരുതരമായി പരിക്കേറ്റ ഭാര്യാസഹോദരനയും മൂത്ത സഹോദരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ ചടങ്ങിനിടെ ഭാര്യ മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം നൃത്തം ചെയ്യുന്നത് കണ്ട് പ്രകോപിതനായ യുവാവ് ആക്രമിക്കുകയായിരുന്നു.

മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി ഭാര്യയെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഇളയ സഹോദരന്മാരെ വെട്ടിക്കൊലപ്പെടുത്തി. ബംഗൗര ഗ്രാമ സ്വദേശിയായ തിൻഹ ബേഗ എന്നയാണ് പ്രതി. ഇയാളെ ഉടൻ തന്നെ പൊലീസ് പിടികൂടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യാസഹോദരനും ജ്യേഷ്ഠനും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് എസ്പി ഡോ. ലാലുമന്ദ് സിംഗ് കൂട്ടിച്ചേർത്തു.