രാം ചരണിനേയും ഭാര്യ ഉപാസനയേയും അധിക്ഷേപിച്ചയാള്‍ക്ക് നേരെ ആരാധകരുടെ അതിക്രമം

Advertisement

സൂപ്പര്‍താരം രാം ചരണിനേയും ഭാര്യ ഉപാസനയേയും അധിക്ഷേപിച്ചു എന്നാരോപിച്ച് യുവാവിന് നേരെ ആരാധകരുടെ ആക്രമണം. സുനിസിത് എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ ഒരു അഭിമുഖത്തില്‍ താരത്തേയും ഭാര്യയേയും കുറിച്ചു പറഞ്ഞ വാക്കുകളാണ് വിവാദമായത്. ഇക്കാര്യത്തില്‍ മാപ്പു പറയണം എന്നു പറഞ്ഞായിരുന്നു ആക്രമണം.
ഉപാസനയും രാം ചരണും തന്റെ സുഹൃത്തുക്കളാണ് എന്നാണ് ഇയാള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഉപാസനയ്ക്ക് ഓഡി ഇലക്ടിക് കാറുണ്ട്. അതില്‍ ഞങ്ങള്‍ ഗോവയിലേക്ക് പോയിരുന്നു. രാം ചരണും എന്റെ സുഹൃത്താണ്. ഒരിക്കല്‍ രാം ചരണ്‍ എന്നോട് വെറുതെ ചോദിച്ചു, ഉപാസനയെ പ്രണയത്തില്‍ വീഴ്ത്താമോ എന്ന്- എന്നായിരുന്നു സുനിസിതിന്റെ വാക്കുകള്‍. ഇതിന്റെ വിഡിയോ വൈറലായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. അതിനിടെയാണ് ഇയാള്‍ക്കു നേരെ ആക്രമണമുണ്ടായത്.
സുനിസിതിനെ അയാളുടെ ഫ്‌ലാറ്റിന് പുറത്തുവച്ച് രാംചരണ്‍ ഫാന്‍സ് കൈയ്യേറ്റം ചെയ്യുകയായിരുന്നു. രാംചരണിനോടും ഉപാസനയോടും മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് അതിക്രമം. ഇയാളെ ഒരു കൂട്ടം ഫാന്‍സ് കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. ഇതിന് പിന്നാലെ താരത്തോടും ഭാര്യയോടും ഇയാളെക്കൊണ്ട് മാപ്പ് പറയിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

Advertisement