ഡിആർഡിഒ ചാരക്കേസിൽ മാധ്യമപ്രവർത്തകൻ വിവേക് ​​രഘുവംശി അറസ്റ്റിൽ

Advertisement

ന്യൂഡൽഹി: ഡിആർഡിഒ ചാരക്കേസിൽ സ്വതന്ത്ര മാധ്യമപ്രവർത്തകനും മുൻ നാവിക സേനാ ഉദ്യോഗസ്ഥനുമായ വിവേക് ​​രഘുവംശി അറസ്റ്റിൽ. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ചാരവൃത്തി നടത്തിയതിന് വിവേക് രഘുവംശിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഡിആർഡിഒയും സൈന്യവുമായി ബന്ധമുള്ള സുപ്രധാന വിവരങ്ങൾ ശേഖരിച്ച് വിദേശരാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ചോർത്തി കൊടുത്തു. സൈന്യത്തിൻറെയും ഡിആർഡിഒയുടെയും സുപ്രധാന പദ്ധതികളുടെ സൂക്ഷ്മ വിവരങ്ങൾ പോലും വിവേക് ശേഖരിച്ചതായിട്ടാണ് സിബിഐ പറയുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ ഒൻപതിനാണ് സിബിഐ ചാരവൃത്തിയുടെ പേരിൽ വിവേകിനെതിരെ കേസെടുത്തത്. ദേശസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ, നയതന്ത്രപരമായ സംഭാഷണങ്ങളുടെ രേഖകൾ എന്നിവയും ചോർത്തി നൽകിയവയിൽ ഉൾപ്പെടുന്നു.