യുഎപിഎ ചുമത്തപ്പെട്ട ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന്റെ ജാമ്യഅപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Advertisement

ന്യൂഡെല്‍ഹി. ഡെല്‍ഹി വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ജെ.എൻ.യു വിദ്യാർത്ഥി ഉമർ ഖാലിദിന്റെ ജാമ്യഅപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഡൽഹി ഹൈക്കോടതി ഹരജി തള്ളിയതോടെയാണ് സുപ്രീംകോടതിയിൽ എത്തിയത്. ജസ്റ്റിസ് എ.എസ്‌.ബോപ്പണ്ണയുടെ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. ഡൽഹി വർഗീയ സംഘർഷത്തിന് ഉമർ ഖാലിദിന്റെ പ്രസംഗം പ്രചോദനമായെന്ന പേരിൽ യു.എ.പി.എ ചുമത്തപ്പെട്ട ഇയാള്‍ നിലവിൽ ജയിലിലാണ്

Advertisement