ജീവനുള്ള മയിലിന്റെ തൂവല്‍ ഓരോന്നായി പറിച്ചെടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്; പ്രതിഷേധം ശക്തം

Advertisement

ഭോപ്പാല്‍: മധ്യപ്രദേശില്‍ ജീവനുള്ള മയിലിന്റെ തൂവലുകള്‍ ഓരോന്നായി പറിച്ചെടുത്ത് ആസ്വദിക്കുന്ന യുവാവിന്റെ ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തൂവലുകള്‍ പറിച്ചെടുക്കുമ്പോള്‍ മയില്‍ വേദന കൊണ്ട് പുളയുന്നത് പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ യുവാവിനെ തിരിച്ചറിഞ്ഞതായും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറയുന്നു.
കട്നി ജില്ലയിലാണ് വ്യാപക പ്രതിഷേധം ഉയരുന്നതിന് ഇടയാക്കിയ സംഭവം നടന്നത്. ജീവനുള്ള മയിലിന്റെ തൂവല്‍ ഓരോന്നായി പറിച്ചെടുക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഓരോ തൂവല്‍ പറിച്ചെടുക്കുമ്പോഴും വേദന കൊണ്ട് പുളയുന്ന മയിലിന്റെ വേദനയില്‍ യുവാവ് ആനന്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.
സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വീഡിയോയിലെ ബൈക്കിന്റെ നമ്പര്‍ അടിസ്ഥാനമാക്കിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്. റീത്തി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്നാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചത്.