രാഹുൽ ഗാന്ധിക്ക് പുതിയ പാസ്പോർട്ട് എടുക്കാൻ അനുമതി

Advertisement

ന്യൂഡെല്‍ഹി.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പുതിയ പാസ്പോർട്ട് എടുക്കാൻ അനുമതി. പുതിയ പാസ്പോർട്ട് എടുക്കുന്നതിൽ എതിർപ്പില്ലെന്ന് ഡൽഹി റോസ് അവന്യു കോടതി വ്യക്തമാക്കി.മൂന്നു വർഷത്തേക്കാണ് കോടതി രാഹുലിന് എൻഒസി നൽകിയത്. പത്ത് വർഷത്തേക്ക് എൻഒസി അനുവദിക്കണമെന്നായിരുന്നു രാഹുലിന്റെ ഹർജിയിലെ ആവശ്യം.അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ട് എം.പി.സ്ഥാനത്തുനിന്ന് അയോഗ്യനായതോടെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് തിരിച്ചേൽപ്പിച്ച സാഹചര്യത്തിലാണ് രാഹുൽ സാധാരണ പാസ്പോർട്ടിന് അപേക്ഷിച്ചത്.നാഷണൽ ഹെറാൾഡ് കേസിൽ പ്രതിയായതിനാലാണ് എൻ.ഒ.സി. തേടിയത്.കഴിഞ്ഞദിവസം കോടതി വിഷയം പരിഗണിച്ചപ്പോൾ രാഹുലിന്റെ അപേക്ഷയെ നാഷണൽ ഹെറാൾഡ് കേസിലെ പരാതിക്കാരനായ ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി എതിർത്തിരുന്നു.