റെയിൽവേയുടെ വിനോദ സഞ്ചാര യാത്രയിൽ പോയ മലയാളികൾ ദുരിതത്തിൽ; വെള്ളം പോലും കിട്ടാതെ ഡൽഹിയിൽ

Advertisement

ന്യൂഡൽഹി: റെയിൽവേയുടെ വിനോദ സഞ്ചാര യാത്രയിൽ ഡൽഹിയിൽ എത്തിയ മലയാളികൾ ദുരിതത്തിൽ. നൂറു കണക്കിന് മലയാളികൾ ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി കിടക്കുന്നു.

എട്ടു മണിക്ക് ജയ്പൂരിലേക്ക് പുറപ്പെടേണ്ട ട്രെയിൻ ഇതുവരെ പുറപ്പെട്ടില്ലെന്ന് യാത്രക്കാർ. വെള്ളം പോലും കിട്ടാതെ നൂറു കണക്കിന് പേർ മണിക്കൂറുകളായി കാത്തിരിക്കുന്നു എന്ന് പരാതി. വണ്ടി വൈകും എന്ന് നേരത്തെ അറിയിച്ചില്ല. സൗകര്യം ഒരുക്കിയിയില്ല. സ്ത്രീകളും വയോധികരുമടക്കം ദുരിതത്തിലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാർ നിലവിൽ. 36,000 രൂപ നൽകി AC ടിക്കറ്റ് എടുത്തവർക്ക് വെള്ളം പോലും ലഭിച്ചില്ലെന്നും പരാതിയുണ്ട്.