മണിപ്പൂര്‍ കലാപം; സംസ്ഥാന പോലീസ് മേധാവിയെ മാറ്റും

Advertisement

മണിപ്പൂര്‍ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം. ദിവസങ്ങളായി സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ പ്രശ്നങ്ങളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച ആറ് കേസുകള്‍ സിബിഐ അന്വേഷിക്കും. അതിനിടെ സംസ്ഥാന പോലീസ് മേധാവിയെ മാറ്റും.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അമിത് ഷാ. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനും ആളുകളെ സുരക്ഷിതമായി അവരവരുടെ വീട്ടിലെത്തിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം മണിപ്പൂര്‍ ശാന്തമാണെന്നും ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും ഞങ്ങള്‍ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Advertisement