ന്യൂഡെല്‍ഹി.ഇന്ത്യയിലെ പ്രതിപക്ഷ ഐക്യം ഏറ്റവും കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട് കഴിഞ്ഞതായും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ അതിന്റെ ഫലം നിശ്ചയമായി രാജ്യത്തിന് ലഭിക്കുമെന്നും രാഹുൽ ഗാന്ധി
പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ് എല്ലാ പാർട്ടികളുമായി നിരന്തര സമ്പർക്കത്തിൽ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അല്പം ചില കൊടുക്കൽ വാങ്ങലുകൾ പരസ്പരം പൂർത്തിയാക്കിയാൽ പ്രതിപക്ഷസഖ്യം യാഥാർത്ഥ്യമാകും
രാജ്യത്ത് പ്രതിപക്ഷത്തെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സർക്കാർ ആണ് ഇപ്പോഴത്തെത്,തുല്യദുഃഖിതരായ ജനാധിപത്യ പാർട്ടികൾക്ക് ഒരുമിക്കാതിരിക്കാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.