കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ്, കഥ കേള്‍ക്കൂ നിങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കും

Advertisement

മുംബൈ. മഹാരാഷ്ട്രയില്‍ കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ്. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കാമുകനെ ഉപേക്ഷിച്ച് യുവതി തന്നെ വിവാഹം ചെയ്തതെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു സഹായം.

ബീച്ച്കില ഗ്രാമത്തി്ല്‍ മെയ് പത്തിനായിരുന്നു സനോജ് കുമാറിന്റെ വിവാഹം. കല്യാണം കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ അസന്തുഷ്ടയാണെന്ന് ഭര്‍ത്താവ് തിരിച്ചറിയുകയായിരുന്നു. അന്വേഷിച്ചപ്പോള്‍ ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി പ്രണയം ഉണ്ടെന്നും കണ്ടെത്തി. കഴിഞ്ഞ പത്തുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും സനോജ് കുമാറിന് മനസിലായി. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നത് കൊണ്ടാണ് ഇരുവര്‍ക്കും വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നത്. ഭാര്യയുടെ സങ്കടം തിരിച്ചറിഞ്ഞ സനോജ്, കാമുകനൊപ്പം ഒളിച്ചോടാന്‍ സഹായം ചെയ്ത് കൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കല്യാണം കഴിഞ്ഞ് 20 ദിവസത്തിന് ശേഷമാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇരുവരെയും നാട്ടുകാര്‍ പിടികൂടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനെയും വീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ ഭാര്യയ്ക്ക് കാമുകനുമായുള്ള ബന്ധത്തെ സനോജ് പിന്തുണയ്ക്കുകയായിരുന്നു. കൂടാതെ ഇരുവരും ഒളിച്ചോടി കല്യാണം കഴിക്കുന്നതില്‍ സനോജ് എതിര്‍പ്പും പ്രകടിപ്പിച്ചില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തിന്‍റെ വാര്‍ത്തകള്‍ വൈറലായതോടെ ഭര്‍ത്താവ് ചെയ്തതിനെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം കമന്റുകളാണ് പ്രവഹിക്കുന്നത്. എന്തുകൊണ്ട് ആദ്യമേ വിട്ടില്ല, 20 ദിവസം കാത്തിരുന്നത് എന്തിന്,എന്ന് ചിലര്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്യുമ്പോള്‍ ഭര്‍ത്താവ് ചെയ്തതാ ണ് നല്ലകാര്യമെന്നും പത്തുവര്‍ഷംപ്രണയിച്ചവരെ പിരിച്ചിരുന്നെങ്കില്‍ ഭര്‍ത്താവിന് പിന്നീട് ദുഖിക്കേണ്ടി വരുമായിരുന്നെന്നും ഒരുവിഭാഗം പറയുന്നു.