അടിച്ച് ഫിറ്റായി; രോ​ഗികളുടെ ശസ്ത്രക്രിയക്ക് തൊട്ടുമുമ്പ് ഓപ്പറേഷൻ തിയറ്ററിൽ ഡോക്ടർ കുഴഞ്ഞുവീണു

Advertisement

ബെം​ഗളൂരു: ഒന്നിലധികം രോ​ഗികളെ ശസ്ത്രക്രിയ ചെയ്യേണ്ട ഡോക്ടർ മദ്യപിച്ച് ഓപ്പറേഷൻ തിയറ്ററിൽ കുഴഞ്ഞുവീണു. ശസ്ത്രക്രിയ നടത്തുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് ഡോക്ടറായ ബാലകൃഷ്ണ തിയറ്ററിൽ കുഴഞ്ഞുവീണത്.

കർണാടകയിലെ ചിക്കമംഗളൂരുവിലെആശുപത്രിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഒമ്പത് സ്ത്രീകളെ വന്ധ്യംകരണ ശസ്ത്രക്രിയക്കായി തയ്യാറാക്കി നിർത്തിയപ്പോഴാണ് ഡോക്ടർ വീണത്. ശസ്ത്രക്രിയ നടത്തേണ്ട ദിവസം രാവിലെ മുതൽ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ മയങ്ങി വീണുകിടക്കുന്ന ബാലകൃഷ്ണയെ കണ്ടെത്തിയത്.

രോഗികൾക്ക് അനസ്തേഷ്യ നൽകി ശസ്ത്രക്രിയക്കായി ഉച്ചക്ക് രണ്ട് മണിയായിരുന്നു സമയം നൽകിയത്. എന്നാൽ, ശസ്ത്രക്രിയ നടക്കുന്നതിന് തൊട്ടുമുമ്പേ മദ്യപിച്ചെത്തിയ ഡോക്ടർ മയങ്ങി വീണു. ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രോഗികളുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. ഡോക്ടർ സ്ഥിരം മദ്യപാനിയാണെന്നും മുമ്പും മദ്യപിച്ച് ചികിത്സിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും ആരോപണമുയർന്നു.