മണിപ്പൂരിലെ സാഹചര്യങ്ങൾ രാഷ്ട്രപതിയെ ധരിപ്പിച്ച് അമിത് ഷാ,അഞ്ച് ജില്ലകളിലെ കര്‍ഫ്യുവിൽ പൂർണ്ണ അയവ് നൽകി

Advertisement

ന്യൂഡെല്‍ഹി. മണിപ്പൂരിലെ സാഹചര്യങ്ങൾ രാഷ്ട്രപതിയെ ധരിപ്പിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ആണ് രാഷ്ട്രപതിയെ നേരിൽ കണ്ട് വിവരങ്ങൾ അറിയിച്ചത്. അതേസമയം സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ കര്‍ഫ്യുവിൽ പൂർണ്ണ അയവ് നൽകി

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം എന്ന ആവശ്യം ശക്തമാണ്. കൊൺഗ്രസ് ഇക്കാര്യം രാഷ്ട്രപതിയെ നേരിൽ കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് തുടർച്ചയായാണ് കേന്ദ്രസർക്കാർ രാഷ്ട്രപതിയെ സ്ഥിതിഗതികൾ ധരിപ്പിച്ചത്. നിലവിൽ സംസ്ഥാനത്തെ സാഹചര്യം സമാധാനം പുന:സ്ഥാപിയ്ക്കാനുള്ള നടപടികൾ ഇവയെല്ലാം ആഭ്യന്തരമന്ത്രി രാഷ്ട്രപതിയോട് വിവരിച്ചു. ഗവർണ്ണറുടെ നേത്യത്വത്തിൽ സമാധാന സമിതി മണിപ്പൂർ രൂപീകരിച്ചിടുണ്ട്. സമിതിയുടെ പ്രവർത്തനം വിവിധ വിഭാഗങ്ങൾക്കിടയിലെ ഭിന്നത പരിഹരിയ്ക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. മറുവശത്ത് മണിപ്പൂരിൽ ഇന്ന് സായുധ സേനയുടെ പക്കൽ നിന്നും ബലപ്രയോഗത്തിലൂടെ കൈക്കലാക്കിയ എതാണ്ട് 150 ഓളം തോക്കുകൾ തിരികെ ലഭിച്ചു. അഞ്ച് ജില്ലകളില്‍ കര്‍ഫ്യുവും ഇന്ന് പിൻവലിച്ചു. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ബിഷ്ണുപുര്‍ ജില്ലകളില്‍ ആണ് കര്‍ഫ്യുവിന് ഇളവ് അനുവദിച്ചത്. സംഘര്‍ഷം ഏറ്റവും രൂക്ഷമായിരുന്ന ചുരാചന്ദ്പുരിലും ചന്ദേലിലും പത്തുമണിക്കൂര്‍ മാത്രമാണ് ഇളവ് . സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 98 ആയി. 310 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 4,014 തീവയ്പ്പ് സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Advertisement