ബംഗ്ലൂരു:തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് പ്രഖ്യാപിച്ച അഞ്ച് വാഗ്ദാനങ്ങൾക്കും അംഗീകാരം നൽകി സിദ്ധരാമയ്യ സർക്കാർ. പദ്ധതികൾ ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യം നൽകുന്ന ഗൃഹജ്യോതി അടക്കമുള്ള അഞ്ച് വാഗ്ദാനങ്ങളാണ് നടപ്പിലാകുന്നത്
എല്ലാ കുടുംബനാഥകൾക്കും മാസം തോറും 2000 രൂപ, ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് 10 കിലോ സൗജന്യ അരി, ബിരുദധാരികളായ യുവാക്കൾക്ക് രണ്ട് വർഷത്തേക്ക് മാസം തോറും 3000 രൂപ, തൊഴിൽരഹിതരായ ഡിപ്ലോമക്കാർക്ക് പ്രതിമാസം 1500 രൂപ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്നിവയാണ് മറ്റ് വാഗ്ദാനങ്ങൾ.