കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തം; അപായ മുന്നറിയിപ്പുകളും ഫലപ്രദമായില്ല

Advertisement

ഭുവനേശ്വർ:
ഒഡീഷയിലുണ്ടായത് രാജ്യത്ത് പത്ത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമെന്ന് റെയിൽവേ മന്ത്രാലയം. ഒഡീഷക്ക് കേന്ദ്രം കൂടുതൽ സഹായം വാഗ്ദാനം ചെയ്തു. ഒഡീഷ ബാലസോറിന് സമീപം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റി മറിഞ്ഞ ഷാലിമാർ-ചെന്നൈ കോറമാൻഡൽ എക്‌സ്പ്രസിലേക്ക് എസ്എംവിടി-ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. രണ്ടാമത്തെ ട്രെയിൻ 130 കിലോമീറ്റർ വേഗതയിലാണ് പാഞ്ഞുവന്നത്. 

ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ ബോഗികൾ സമീപത്ത് നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചുവീണു. ട്രെയിനിൽ ത്രെ പേരുണ്ടായിരുന്നു എന്നതിലടക്കം ഇനിയും വ്യക്തത വന്നിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആദ്യ അപകടമുണ്ടായതിന് ശേഷം അപായ മുന്നറിയിപ്പുകൾ ഫലപ്രദമായില്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. സിഗ്നലിംഗ് സംവിധാനം പാളിയതിനാൽ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നൽകാനും റെയിൽവേക്ക് സാധിച്ചില്ല

288 പേരുടെ മരണമാണ് ഇതിനോടകം സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ആയിരത്തിലധികം പേർക്കാണ് പരുക്കേറ്റത്.

Advertisement