ന്യൂഡെല്‍ഹി.ബലോസർ ട്രയിൻ അപകടത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി എന്നാണ് കേന്ദ്ര റെയിൽ വേ മന്ത്രിയുടെ ഇപ്പോഴത്തെ നിലപാട്. ട്രയിൻ അപകടത്തിന്റെ യഥാർത്ഥ ഉത്തരവാദി മന്ത്രി ആണെന്ന് പ്രതിപക്ഷ പാർട്ടികൾ വാദിക്കുന്നു. കവച് സവിധാനം ട്രയിനുകളിൽ അപ്രത്യക്ഷമായതിന്റെ അടക്കം ഉത്തരവാദിത്വമാണ് അവർ മന്ത്രിയ്ക്ക് മേൽ ചുമത്തുന്നത്. രാഷ്ട്രിയ ഭരണ നേത്യത്വം സുരക്ഷാവിഷയത്തിൽ ജാഗ്രത പാലിക്കണമായിരുന്നു. കവച് ട്രയിനുകളിൽ സ്ഥാപിയ്ക്കുന്നതിനടക്കം പരാജയപ്പെട്ടത് മന്ത്രിയുടെ മേൽ നോട്ടം ഇല്ലാത്തതിനാലാണ്. ഇതിനാൽ ധാർമ്മിക ഉത്തരവാദിത്വം എറ്റെടുത്ത് മന്ത്രി രാജി വയ്ക്കണം എന്നാണ് തൃണമുല്‍ കോൺഗ്രസിന്‍റെയും എൻ.സി.പിയുടെയും , ഇടതു പാർട്ടി കളുടെയും നിർദ്ദേശം. കോണ്‍ഗ്രസും ഇക്കാര്യത്തിൽ ഇവര്‍ക്കൊപ്പമാണ്.
പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗ്ഗേയുടെ നേത്യത്വത്തിലുള്ള സംഘം ഉടൻ അപകടസ്ഥലം സന്ദർശിയ്ക്കും. റെയിൽ വേമന്ത്രിയുടെ രാജി എന്ന വാദത്തിലൂടെ റെയിൽ വേ വികസനവുമായ് ബന്ധപ്പെട്ട കേന്ദ്രസർക്കാർ പ്രചരണങ്ങളുടെ മുന ഒടിക്കുകയാണ് ഇതുവഴി പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം. വന്ദേഭാരത് ട്രയിനുകൾ യാതാർത്ഥ്യമാക്കിയത് അടക്കമുള്ള വിഷയങ്ങളിലെ രാഷ്ട്രീയ നേട്ടം ഇങ്ങനെ ബി.ജെ.പി നിഷേധിയ്ക്കാം എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ കണക്ക് കൂട്ടൽ. മറുവശത്ത് അശ്വനി വൈഷ്നവിന്റെ രാജി ആവശ്യം ബി.ജെ.പി ദേശിയ നേത്യത്വം തള്ളി. അശ്വനി വൈഷ്ണവ് സംഭവ സ്ഥലത്ത് തുടർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ കേവലം പബ്ലിസിറ്റിയ്ക്ക് അല്ലെന്ന് ബി.ജെ.പി പറഞ്ഞു. വിഷയത്തിൽ സുപ്രിം കൊടതിയിൽ ഒന്നിലധികം ഹർജ്ജികളും സമർപ്പിയ്ക്കപ്പെട്ടിട്ടുണ്ട്.