അരിക്കൊമ്പനെ മാറ്റുക തിരുനെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്ക്

Advertisement

തിരുനെൽവേലി:തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ ഒറ്റയാൻ അരിക്കൊമ്പനെ തിരുനെൽവേലി കാട്ടിലേക്ക് കൊണ്ടുപോകും. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നതെന്നാണ് വിവരം. 

തമിഴ്‌നാട് വനംവകുപ്പാണ് രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപത്ത് വെച്ച് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് കാലുകൾ ബന്ധിച്ച് എലഫന്റ് ആംബുലൻസിൽ കയറ്റുകയായിരുന്നു. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ വാഹനത്തിൽ കയറ്റിയത്

അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും പ്രതിഷേധ സാധ്യതയുള്ളതിനാൽ എവിടേക്ക് മാറ്റുന്നുവെന്ന് ഇപ്പോൾ പറയാനാകില്ലെന്നും തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. അരിക്കൊമ്പനെ നേരത്തെ വെള്ളിമല വനത്തിലേക്ക് മാറ്റുമെന്നായിരുന്നു വാർത്തകൾ

Advertisement