ട്രെയിൻ അപകടമുണ്ടായ ബാലസോറിൽ ഗതാഗതം പുനഃസ്ഥാപിച്ചു; ഒരു ട്രാക്ക് വഴി ട്രെയിനുകൾ കടത്തിവിടുന്നു

Advertisement

ഭുവനേശ്വർ:ട്രെയിൻ അപകടമുണ്ടായ ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഒരു ട്രാക്ക് വഴി ട്രെയിനുകൾ കടത്തിവിട്ട് തുടങ്ങി. ആദ്യം ഗുഡ്‌സ് ട്രെയിനാണ് ഈ ട്രാക്ക് വഴി കടത്തിവിട്ടത്. അപകടം നടന്ന് 51 മണിക്കൂർ കഴിഞ്ഞാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ പരുക്കേറ്റവരിൽ 382 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്

അപകടത്തിൽ വിദഗ്ധ സമിതി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ സാങ്കേതിക വിദഗ്ധരെ കൂടി ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. സുപ്രീം കോടതി അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജി നൽകിയത്.

Advertisement