ഒഡീഷയിൽ വീണ്ടും ട്രെയിൻ അപകടം; ചരക്ക് ട്രെയിൻ പാളം തെറ്റി, ആളപായമില്ല

Advertisement

ഒഡീഷ:രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടത്തിന് തൊട്ടുപിന്നാലെ ഒഡിഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി. ചരക്ക് ട്രെയിനിന്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. 275 പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന ബാലസോറിൽ നിന്നും 500 കിലോമീറ്റർ അകലെ ബർഗഡ് മേഖലയിലാണ് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയത്. ട്രെയിനിന്റെ ചില കോച്ചുകൾ പാളത്തിൽ നിന്നും വേർപെട്ട് പുറത്തെത്തിയ നിലയിലാണ്. ആളപായമില്ല. ചുണ്ണാമ്പ് കല്ലുമായി പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.