ബാലസോർ ട്രെയിൻ അപകടത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് സംശയിക്കുന്നതായി റെയിൽവേ

Advertisement

ബാലസോർ. ട്രെയിൻ അപകടത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് സംശയിക്കുന്നതായി റെയിൽവേ വൃത്തങ്ങൾ. മെയിൻ ലൈനിലേക്ക് ഗ്രീൻ സിഗ്നൽ ലഭിക്കുമ്പോഴും, ട്രാക്ക് ലൂപ് ലൈനിലേക്ക് തിരിച്ചു വച്ചതിൽ ബാഹ്യ ഇടപെടൽ ഉണ്ടാ എന്നാണ് സംശയം. അപകടത്തിന്റെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ബലാസോറിൽ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

275 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ഇനിയും തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ DNA പരിശോധന ആരംഭിച്ചു.DNA പരിശോധന ആവശ്യപ്പെടുന്നവർക്കായി ഹെല്പ് ലൈൻ നമ്പറും പുറത്ത് വിട്ടു.അതേസമയം അപകടം നടന്ന പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു

Advertisement