പ്രണയം ഉപേക്ഷിക്കാൻ പ്രഗ്യാ സിംഗ് ദി കേരളാ സ്റ്റോറി കാണിച്ചു; ഭോപ്പാലിൽ മുസ്ലിം യുവാവിനൊപ്പം ഒളിച്ചോടി പെൺകുട്ടി

Advertisement

ഭോപ്പാൽ:
പ്രണയം ഉപേക്ഷിക്കാൻ ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് താക്കൂർ ദി കേരളാ സ്റ്റോറി എന്ന സിനിമ കാണിക്കാൻ കൊണ്ടുപോയ യുവതി മുസ്ലിം യുവാവിനൊപ്പം ഒളിച്ചോടി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. നഴ്‌സിങ് വിദ്യാർഥിനിയായ പത്തൊമ്പതുകാരി അയൽവാസിയായ യൂസഫുമായി പ്രണയത്തിലായിരുന്നു. ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ പ്രഗ്യാ സിംഗ് ശ്രമിച്ചിരുന്നു. പ്രണയത്തിൽനിന്ന് പിന്മാറ്റാൻ പെൺകുട്ടിയെ ഇവർ ‘കേരള സ്റ്റോറി’ കാണിക്കുകയും ചെയ്തു.

സിനിമ കണ്ടാൽ പെൺകുട്ടി ബന്ധത്തിൽനിന്ന് പിന്മാറുമെന്നായിരുന്നു മാതാപിതാക്കളുടെയും പ്രഗ്യാ സിംഗിന്റെയും പ്രതീക്ഷ. എന്നാൽ, മേയ് 30ന് വീട്ടുകാർ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹത്തിന് മുമ്പ് പെൺകുട്ടി യൂസഫിനൊപ്പം ഒളിച്ചോടി. വിവാഹത്തിനായി സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും പെൺകുട്ടി കൊണ്ടുപോയതായി മാതാപിതാക്കൾ ഭോപ്പാലിലെ കമല നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

യൂസഫ് തങ്ങളുടെ മകളെ വശീകരിച്ചെന്നും അവളുടെ പേരിൽ ബാങ്ക് വായ്പയെടുക്കുകയും അത് തിരിച്ചടക്കാൻ അവളെ നിർബന്ധിക്കുകയും ചെയ്തിരുന്നെന്നും പരാതിയിൽ ആരോപിച്ചു. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും യൂസഫിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെൺകുട്ടി പൊലീസിൽ മൊഴി നൽകി.

Advertisement