ട്രെയിൻ അപകടത്തിൽ അട്ടിമറി സാധ്യത തള്ളാതെ സിബി ഐ ,40 പേരുടെ മരണം വൈദ്യുതാഘാതം ഏറ്റ്

Advertisement

ഒഡിഷ. ബലസോര്‍ ട്രെയിൻ അപകടത്തിൽ സിബി ഐ കേസ് രജിസ്റ്റർ ചെയ്തു. മരണസംഖ്യ 288 ആയതായി ഒഡിഷ ചീഫ് സെക്രട്ടറി വ്യക്തമാക്കി. 40 പേരുടെ മരണം വൈദ്യുതാഘാതം ഏറ്റെ ന്ന് എഫ്ഐആര്‍. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ DNA പരിശോധന ആരംഭിച്ചു. നൂറുകണക്കിന് പേരുടെ ജീവനെടുത്ത ദുരന്തത്തിന്റ സത്യാവസ്ഥ പുറത്ത് വരണമെന്ന് ബംഗാൾ. മുഖ്യമന്ത്രി മമതബാനർജി.

അപകടം നടന്ന ബഹനബഗയിൽ സിബിഐയുടെ 10 അംഗ സംഘം അന്വേഷണം പൂർത്തിയാക്കിയതിന് പിന്നാലെയാണ് കേസ് റജിസ്റ്റർ ചെയ്തത്.
ബാലസോറിൽ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായും സിബിഐ സംഘം സംസാരിച്ചു.
പ്രാഥമിക പരിശോധനയിൽ അട്ടിമറിസാധ്യത സിബിഐ തള്ളിക്കളയുന്നില്ല എന്നാണ് സൂചന.


കോറമണ്ഡൽ എക്സ്പ്രസ്സിന് മെയിൻ ലൈനിലേക്ക് സ്സിഗ്നൽ നൽകുകയും , പോയിന്റർ ഗുഡ്സ് ട്രെയിൻ കിടന്നിരുന്ന ലൂപ് ലൈനിലേക്ക് തിരിച്ചു വെക്കുകയും ചെയ്തതിൽ അട്ടിമറി ഉണ്ടെന്ന സംശയത്തിലാണ് റെയിൽവേയും.
റെയിൽവേ സേഫ്റ്റി കമ്മീഷണ റുടെ റിപ്പോർട്ടിലും, CBI അന്വേഷണത്തിലും ഇക്കാര്യം വ്യക്തമാകുമെന്ന് റെയിൽവേ പ്രതീക്ഷിക്കുന്നു.

അപകടത്തിൽ മരിച്ചവരുടെ എണ്ണം 288 ആയതായി ഒഡീഷിൽ സെക്രട്ടറി പ്രദീപ് കുമാർ ജന അറിയിച്ചു.

40 പേരുടെ മരണം സംഭവിച്ചത് വൈദ്യുതാഘാതം ഏറ്റ് എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവരുടെ ശരീരത്തിൽ മരണകാരണമായ മറ്റു പരിക്കുകളില്ലെന്നും FIR ൽ പറയുന്നു.

അപകടത്തിനു ഇരയായവർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രസർക്കാർ ഇൻഷുറൻസ് കമ്പനികളിൽ നിന്നും റിപ്പോർട്ട് തേടി.

മൂന്ന് പദ്ധതികൾ വഴി നഷ്ട പരിഹാരം വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം.

അപകടത്തിൽ മരിച്ച 83 പേരെ ഇനിയും തിരിച്ചറിയാൻ ഉണ്ട്.
ഇവരുടെ DNA പരിശോധന നടത്തുമെന്ന് ഒഡിഷ സർക്കാർ അറിയിച്ചു.

നൂറുകണക്കിന് പേരുടെ ജീവനെടുത്ത അപകടത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

കട്ടക്കില്‍ ദുരന്തബാധിതരെ സന്ദർശിച്ച ശേഷമാണ് മമതയുടെ പ്രതികരണം. ദുരന്തത്തിന് ഇരയായ ഭൂരിഭാഗം പേരും ബംഗാളിൽ നിന്നുള്ളവരാണ്.